Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NarendraModi

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​നം; ച​ക്കു​ള​ത്തു​കാ​വി​ൽ സ​ർ​വൈ​ശ്വ​ര്യ​പൂ​ജ​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും

ആ​ല​പ്പു​ഴ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ ച​ക്കു​ള​ത്തു​കാ​വി​ൽ സ​ർ​വൈ​ശ്വ​ര്യ​പൂ​ജ​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ത്തി. ന​രേ​ന്ദ്ര മോ​ദി അ​നി​ഴം ന​ക്ഷ​ത്രം എ​ന്ന പേ​രി​ലാ​ണ് ഭ​ക്ത​ർ പൂ​ജ​ക​ൾ ന​ട​ത്തി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ ഐ​ശ്വ​ര്യ​ത്തി​നും സ​മാ​ധാ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര ക്ഷേ​മ​ത്തി​നും വേ​ണ്ടി​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും പൂ​ജ​ക​ളും സം​ഘ​ടി​പ്പി​ച്ചു. ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്‌​ണ​ൻ ന​മ്പൂ​തി​രി, കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി, മേ​ൽ​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ൻ ന​മ്പൂ​തി​രി, ര​ഞ്ജി​ത് ബി. ​ന​മ്പൂ​തി​രി, ദു​ർ​ഗാ​ദ​ത്ത​ൻ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. 

ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ൽ വി​വി​ധ വ​ഴി​പാ​ടു​ക​ളും ന​ട​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 76-ാം ജ​ന്മ​ദി​ന​മാ​ണ് ഇ​ന്ന്. ച​ട​ങ്ങി​ൽ ഭ​ക്ത​ജ​ന​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രും പ​ങ്കെ​ടു​ത്തു. 

National

പ​രീ​ക്ഷാ പ​രി​ഷ്ക​ര​ണ കർമ സമിതി: ഐ​ടി വി​ദ​ഗ്ധ​നും ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​നും ര​ഹ​സ്യാ​ന്വേ​ഷ​ണ ത​ല​വ​നും ഉ​ൾ​പ്പെ​ടു​ന്ന വി​ദ​ഗ്ധ സം​ഘം

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്നു​ള്ള വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ച്ച​തി​ന് പി​ന്നാ​ലെ, രാ​ജ്യ​ത്തെ പ​രീ​ക്ഷാ സ​മ്പ്ര​ദാ​യം പൊ​ളി​ച്ചെ​ഴു​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച ഉ​ന്ന​ത​ത​ല ടാ​സ്ക് ഫോ​ഴ്സി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ അം​ഗ​ങ്ങ​ളാ​കു​ന്നു. നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ ഘ​ട​നാ​പ​ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ഈ ​സ​മി​തി.

ഇ​ൻ​ഫോ​സി​സ് സ​ഹ​സ്ഥാ​പ​ക​നും സാ​ങ്കേ​തി​ക വി​ദ​ഗ്ദ്ധ​നു​മാ​യ ന​ന്ദ​ൻ നി​ലേ​ക​നി ന​യി​ക്കു​ന്ന സ​മി​തി​യി​ൽ ശാ​സ്ത്ര​ജ്ഞ​രും മു​ൻ ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന പ്ര​മു​ഖ​രു​ടെ നി​ര​ത​ന്നെ​യു​ണ്ട്.

ന​ന്ദ​ൻ നി​ലേ​ക​നി (ഐ​ടി വി​ദ​ഗ്ദ്ധ​ൻ): പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും എ​ൻ​ഡ്-​ടു-​എ​ൻ​ഡ് എ​ൻ​ക്രി​പ്ഷ​നും ഉ​റ​പ്പാ​ക്കി ചോ​ർ​ത്താ​നാ​കാ​ത്ത​വി​ധം സു​ര​ക്ഷി​ത​മാ​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന്റെ പ​രി​ച​യ​സ​മ്പ​ത്ത് സ​ഹാ​യി​ക്കും.

എ​സ്. സോ​മ​നാ​ഥ് (മു​ൻ ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ): ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ 'സീ​റോ-​ഡി​ഫെ​ക്ട്' സു​ര​ക്ഷാ പാ​ളി​ക​ളും പ്ര​ക്രി​യ​ക​ളും പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ ന​ട​പ്പി​ലാ​ക്കും. ചോ​ദ്യ​പ്പേ​പ്പ​ർ ത​യ്യാ​റാ​ക്കു​ന്ന​ത് മു​ത​ൽ ഫ​ല​പ്ര​ഖ്യാ​പ​നം വ​രെ ഘ​ട്ടം ഘ​ട്ട​മാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ഉ​റ​പ്പാ​ക്കും.

ത​പ​ൻ ഡെ​ക്ക (മു​ൻ ഐ​ബി ഡ​യ​റ​ക്ട​ർ): ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ത്തു​ന്ന പ​രീ​ക്ഷാ മാ​ഫി​യ​ക​ളെ​യും റാ​ക്ക​റ്റു​ക​ളെ​യും പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ത​ത്സ​മ​യ സൈ​ബ​ർ നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ര​ഹ​സ്യാ​ന്വേ​ഷ​ണ ശൃം​ഖ​ല​യും കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും.

വി. ​കാ​മ​കോ​ടി (ഐ​ഐ​ടി മ​ദ്രാ​സ് ഡ​യ​റ​ക്ട​ർ): പ​രീ​ക്ഷാ സോ​ഫ്റ്റ്‌​വെ​യ​റു​ക​ളും സെ​ർ​വ​റു​ക​ളും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യും.

അ​നി​ത ക​ർ​വാ​ൾ (മു​ൻ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി): ഗ്രേ​സ് മാ​ർ​ക്ക് ന​യം, ആ​ൻ​സ​ർ കീ ​ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ൽ, കേ​ന്ദ്ര​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ൽ തു​ട​ങ്ങി​യ അ​ക്കാ​ദ​മി​ക് പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

അ​മൃ​ത് ലാ​ൽ മീ​ന (ലോ​ജി​സ്റ്റി​ക്സ് വി​ദ​ഗ്ദ്ധ​ൻ): ചോ​ദ്യ​പ്പേ​പ്പ​ർ അ​ച്ച​ടി, വി​ത​ര​ണം, സൂ​ക്ഷി​പ്പ് എ​ന്നി​വ​യി​ൽ ജി​പി​എ​സ് ട്രാ​ക്കിം​ഗ്, കൃ​ത്യ​സ​മ​യ​ത്ത് മാ​ത്രം തു​റ​ക്കു​ന്ന ഡി​ജി​റ്റ​ൽ ലോ​ക്കു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് അ​ട്ടി​മ​റി​ക​ൾ ത​ട​യു​ന്ന വി​ത​ര​ണ ശൃം​ഖ​ല ഉ​റ​പ്പാ​ക്കും.

പ​രീ​ക്ഷാ സ​മ്പ്ര​ദാ​യം കൂ​ടു​ത​ൽ സു​താ​ര്യ​വും വി​ശ്വ​സ​നീ​യ​വു​മാ​ക്കു​ക​യാ​ണ് ഈ ​ബ​ഹു​മു​ഖ വി​ദ​ഗ്ധ സ​മി​തി​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ്യ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

 

National

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: ക​ർ​മ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ ന​ന്ദ​ൻ നി​ലേ​കാ​നി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ​രീ​ക്ഷാ സ​മ്പ്ര​ദാ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ന്ന​ത​ത​ല ക​ർ​മ​സ​മി​തി​യെ പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ൻ​ഫോ​സി​സ് സ​ഹ​സ്ഥാ​പ​ക​നും യു​ഐ​ഡി​എ​ഐ (ആ​ധാ​ർ) മു​ൻ ചെ​യ​ർ​മാ​നു​മാ​യ ന​ന്ദ​ൻ നി​ലേ​കാ​നി​യാ​ണ് ക​ർ​മ സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ.

പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും നി​ല​വി​ലെ വ്യ​വ​സ്ഥി​തി​യി​ലെ പോ​രാ​യ്മ​ക​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​പു​തി​യ സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ളും പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും സു​ര​ക്ഷി​ത​വു​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​മി​തി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ പി​ഴ​വു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

അ​ടു​ത്തി​ടെ വി​വി​ധ ദേ​ശീ​യ പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്ന ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​ർ​ണാ​യ​ക നീ​ക്കം. ന​ന്ദ​ൻ നി​ലേ​കാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യി​ൽ രാ​ജ്യ​ത്തെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ഭാ​ഗ​മാ​കു​മെ​ന്നാ​ണ് വി​വ​രം.

ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച വ്യ​ക്തി​യെ​ന്ന നി​ല​യി​ലാ​ണ് പു​തി​യ ദൗ​ത്യ​ത്തി​നാ​യി ന​ന്ദ​ൻ നി​ലേ​ക​നി​യെ പ്ര​ധാ​ന​മ​ന്ത്രി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 

National

മോദിക്കെതിരേ വിമർശനം; ടെ​ലി​പ്രോം​പ്റ്റ​റി​ല്ലാ​തെ സം​സാ​രി​ക്കാ​ൻ ക​ഴി​യി​ല്ലേ എ​ന്ന്

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ർ​ധ​രാ​ത്രി​യി​ൽ ന​ട​ത്തി​യ സോ​ഷ്യ​ൽ മീ​ഡി​യ ലൈ​വി​നെ​തിരേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​മു​ഖ കണ്ടന്‍റ് ക്രിയേറ്ററും രാ​ഷ്ടീ​യ നി​രീ​ക്ഷ​ക​നു​മാ​യ ധ്രു​വ് റാ​ത്തി. ലൈ​വി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ണ്ണു​ക​ളു​ടെ ച​ല​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ധ്രു​വ് റാ​ത്തി​യു​ടെ പ​രി​ഹാ​സ​വും വി​മ​ർ​ശ​ന​വും. ടെ​ലി​പ്രോം​പ്റ്റ​റി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ ര​ണ്ടു മി​നി​റ്റ് പോ​ലും സം​സാ​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ഴി​യു​ന്നി​ല്ലെ​ന്നാണ് ധ്രു​വ് റാ​ത്തി വിമർശിച്ചത്.

അ​ർ​ധ​രാ​ത്രി ലൈ​വി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ഡി​യോ​യ്ക്കു താ​ഴെ രാജ്യവ്യാപക ജ​ന​രോ​ഷ​മാ​ണ് ഉ​യ​ർ​ന്ന​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ നിഷ്ക്രിയമായിരുന്ന സ​ർ​ക്കാ​രി​നെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​യും യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥികളും ക​ടു​ത്ത ഭാ​ഷ​യി​ലാ​ണു വി​മ​ർ​ശി​ച്ച​ത്.

കേ​ന്ദ്രമ​ന്ത്രി​മാ​ർ വൻ ക്ര​മ​ക്കേ​ടു​ക​ളാണു നടത്തിയതെന്നും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ പ്ര​ധാ​ന​മ​ന്ത്രി രാ​ജിവയ്ക്കണമെന്നുമുള്ള നി​ര​വ​ധി ക​മന്‍റു​കളാണ് ​ഉ​യ​ർ​ന്നത്.

National

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ടി​ന് മു​ന്നി​ലെ സ​മ​രം: തി​രി​ച്ച​ടി​ച്ച് എ​ൻ​ഡി​എ; പാ​ർ​ല​മെ​ന്‍റി​ൽ ഭ​ര​ണ​പ​ക്ഷ എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ മ​ൺ​സൂ​ൺ സ​മ്മേ​ള​ന​ത്തി​നി​ടെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഏ​റ്റു​മു​ട്ട​ൽ അ​തി​രൂ​ക്ഷ​മാ​കു​ന്നു. നീ​റ്റ് പ​രീ​ക്ഷാ ചോദ്യപേപ്പർ ചോ​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വ​സ​തി​ക്ക് സ​മീ​പം കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ധ​ർ​ണ​യ്‌​ക്കെ​തി​രെ എ​ൻ​ഡി​എ എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​ഷേ​ധി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 10. 30 ഓ​ടെ​യാ​ണ് ബി​ജെ​പി നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ എം​പി​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി സ​ഭ​യി​ലെ ത​ന്‍റെ പ്രാ​ഥ​മി​ക ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്ന് ബി​ജെ​പി കു​റ്റ​പ്പെ​ടു​ത്തി. സ​ഭാ ന​ട​പ​ടി​ക​ളി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​തി​ന് പ​ക​രം ബ​ഹ​ള​മു​ണ്ടാ​ക്കി സ​ഭ ത​ട​സ​പ്പെ​ടു​ത്താ​ൻ മാ​ത്ര​മാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​തെ​ന്നും ഭ​ര​ണ​പ​ക്ഷം ആ​രോ​പി​ച്ചു.

നീ​റ്റ് പ​രീ​ക്ഷാ ചോദ്യപേപ്പർ ചോ​ർ​ച്ച​യ്‌​ക്കെ​തി​രെ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ ല​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച് ചൊ​വ്വാ​ഴ്ച രാ​ഹു​ൽ ഗാ​ന്ധി, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് ഇ​വ​രെ അറസ്റ്റ് ചെയ്യുകയും പി​ന്നീ​ട് വി​ട്ട​യ​ക്കു​ക​യു​മാ​യി​രു​ന്നു.

Latest News

Corehub Up